Wednesday, June 4, 2008


പ്രാര്‍ത്ഥന

നിഴല്‍ : നിങ്ങള്‍ പ്രാര്‍ത്ഥിക്കാറില്ലെ?
വഴിപോക്കന്‍ : ഇല്ല
നിഴല്‍ : അപ്പൊ നിങ്ങള്‍ യുക്തിവാദിയാണല്ലെ?
വഴിപോക്കന്‍ : അല്ല
നിഴല്‍ : പിന്നെ?
വഴിപോക്കന്‍ : സ്വയം സ്തുതി നന്നല്ല.

നല്ല ദിവസം

കുട്ടിപ്പിശാച്‌ : ഇന്ന്‌ നല്ല ദിവസമാണോ അച്ഛാ?
പിശാച്‌ : എന്താ മോനെ?
കുട്ടിപ്പിശാച്‌ : പുതിയ ബിസിനസ്‌ തുടങ്ങാനാ...
പിശാച് : മോനെ ദിവസമാണോ ബിസിനസ് ആണോ നിനക്ക്‌ വലുത്‌
കുട്ടിപ്പിശാച്‌ : അത്‌ ബിസിനസ്‌ തന്നെയാണ്.
പിശാച്‌ : എന്നാല്‍ അതുമാത്രം ആലോചിച്ചാല്‍ മതി.
കുട്ടിപ്പിശാച്‌ : അല്ല, വല്ല പരാജയവും സംഭവിച്ചാലോ?
പിശാച്‌ : അതിന് മോശം ദിവസത്തിന് ഒന്നും ചെയ്യാനാവില്ല. നീതന്നെ വിചാരിക്കണം.


ജോലി

മാലാഖ : ആ ഉദ്യോഗത്തിന് എത്ര ഒഴിവുകളുണ്ട്‌
അപ്സരസ് : ഓരേഒരെണ്ണം
മാലാഖ : പക്ഷെ നമ്മള്‍ രണ്ട് അപേക്ഷകരുണ്ടല്ലൊ?
അപ്സരസ് : നമുക്ക്‌ പ്രാര്‍ത്ഥിക്കാം
മാലാഖ : അതുവേണ്ട നമ്മളുരണ്ടും രണ്ടു മതക്കാരായതിനാല്‍ ഫലം വരുമ്പോള്‍ ഒരു ദൈവം തോല്‍ക്കേണ്ടിവരും.
അപ്സരസ് : എന്നാല്‍ നീ എന്നെ പ്രാര്‍ത്ഥിക്ക്‌ ഞാന്‍ നിനക്ക്‌ ഫലം തരാം.

കരിനാക്ക്‌

കുട്ടപ്പന്‍ : നിന്റെ കരിനാക്കുകൊണ്ടൊന്നും പറയാതെടി.
കുട്ടപ്പി : എന്താ കാര്യം?
കുട്ടപ്പന്‍ : തൊലഞ്ഞുപോകും.
കുട്ടപ്പി : എല്ലാ കാര്യങ്ങളും ദൈവം തീരുമാനിച്ചപോലെയല്ലെ നടക്കൂ?
കുട്ടപ്പന്‍ : അതെ
കുട്ടപ്പി : ആ തീരുമാനത്തിന് മാറ്റം വരാന്‍ എന്റെ കരിനാക്ക്‌ മതിയെങ്കില്‍ നിങ്ങളുടെ ദൈവത്തിനാണോ എന്റെ കരിനാക്കിനാണോ ശക്തി?

7 comments:

siva // ശിവ said...

ഈ ചിന്തകള്‍ വളരെ നന്നായി. ഇനിയും ഇതൊപോലെ അല്ലെങ്കില്‍ ഇതിനേക്കാളേറെ നന്നായി എഴുതൂ....

ആശംസകള്‍,

സസ്നേഹം,
ശിവ.

കുഞ്ഞന്‍ said...

ആഴമുള്ള ചിന്തകള്‍..!

മാഷെ എല്ലാം ഒന്നിനൊന്ന് മെച്ചെം...തുടക്കം ഗംഭീരം..!

എല്ലാവിധ ആശംസകളും നേരുന്നു, ബൂലോകത്ത് നിറഞ്ഞു നില്‍ക്കട്ടെ

പിന്നെ കമലാലയം രമാജന്‍..അങ്ങിനെതന്നെയല്ലെ പേര്‍? വായിച്ചെടുക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട്.

സ്നേഹത്തോടെ
കുഞ്ഞന്‍

Viswaprabha said...

നമ്മുടെ എഴുത്തുകൂട്ടത്തില്‍ ഇല്ലാതെ പോയ ഒരു എന്‍‌ടിറ്റി ആണ് ബ്ലോഗുദൈവം.

ഇപ്പൊഴെങ്കിലും വന്നതു നന്നായി. സ്വയം വിചാരണ ചെയ്യുന്ന ഒരു ദൈവത്തെ കാത്തിരിക്കുകയായിരുന്നു ഇത്ര നാളും.

അപ്പോള്‍ ഇനി വൈകണ്ട, അരുളപ്പാടുകള്‍ തുടങ്ങിവെച്ചോളൂ....

:-)

യാരിദ്‌|~|Yarid said...

നന്നായി ദൈവമെ, ഒരു ദൈവത്തിനെ എങ്ങനെ കാണാന്‍ കഴിയുമെന്നു വിചാരിച്ചിരിക്കുകയായിരുന്നു. ഇപ്പൊ കണ്ടു ,അതും തിരുവനന്തപുരം സെമിനാറില്‍ പങ്കെടുത്ത ഒരു ദൈവം..

നല്ല ചിന്തകള്‍..

പിന്നെ മാഷെ കമന്റടിക്കാനുള്ള ഓപ്ഷനില്‍ പോയിട്ടു ഈ പോപ്പ് അപ്പ് മാറ്റാന്‍ നോക്കു. വലിയ ബുദ്ധിമുട്ടാണ്‍ പോപ്പ് അപ് വിന്‍‌ഡോയില്‍ കമന്റിടാന്‍..:)

പിന്നെ ഈ വേഡ് വെരി കൂടി.. ഒന്നു...

manu said...

cashu koduth panam vanganakumo

manu said...

daivathinu priyam kasinodano atho hrudayam niranja prarthanayodano, uththaram randamathethanenkil enthinu nerchappetty kunnu koodunnu

ഇ.എ.സജിം തട്ടത്തുമല said...

യുതിവാദിയാണല്ലേ? ഹഹഹ! താങ്കൾക്കും ബ്ലോഗുകൾ ഉണ്ടെന്നറിയാൻ വൈകിപ്പോയി. ആ കമന്റ് വന്നിട്ടില്ലായിരുന്നെങ്കിൽ ഇതൊക്കെ മിസ് ആയേനേ!

എല്ലാം സൃഷ്ടിച്ചത് ദൈവം. പാപത്തെ സൃഷ്ടിച്ചതും ദൈവം. അത് ചെയ്യാനുള്ള പ്രചോദനം സൃഷ്ടിച്ച് അത് ചെയ്യിക്കാൻ ശക്തിനൽകുന്നതും ദൈവം. ഒരുത്തൻ പപിയാകുന്നതും ദൈവ നിശ്ചയംതന്നെ. പാപം ചെയ്യുക ഒരു പാപിയുടെ വ്ധിയാണ്. എന്നിട്ടും ആ ദൈവം ഇഹത്തിലോ പരത്തിലോ പാപിയെ ശിക്ഷിക്കുമത്രേ! എന്തൊരു പാപം!